ഇടുക്കിയില്‍ യുവതിയെ വെടിവച്ചു കൊന്നു; സഹോദരീപുത്രന്‍ അടക്കം മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

മറയൂര്‍: (www.kvartha.com 22.08.2020) ഇടുക്കി മറയൂര്‍ പാണപ്പെട്ടിക്കുടിയില്‍ യുവതിയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നല്‍കിയെന്ന സംശയത്തിലാണ് പ്രതികള്‍ ഇവരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. 

ചന്ദനത്തടി മോഷണം പുറത്തു പറഞ്ഞതിനെച്ചൊല്ലി വെള്ളിയാഴ്ച രാത്രി വാക്കുതര്‍ക്കം ഉണ്ടാവുകയും സഹോദരിയുടെ മകന്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ സഹോദരിയുടെ മകന്‍ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിയുടെ മകന്‍ കാളിയപ്പന്‍, മണികണ്ഠന്‍, മാധവന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 

News, Kerala, Woman, Police, Custody, Shot dead, Crime, Woman dead by gun shot in Idukki

Keywords: News, Kerala, Woman, Police, Custody, Shot dead, Crime, Woman dead by gun shot in Idukki


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?