സുരേഷ് റെയ്‌ന ഐ പി എല്ലില്‍ കളിക്കില്ല; വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് തിരിച്ചെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്
ദുബൈ: (www.kvartha.com 29.08.2020) സുരേഷ് റെയ്‌ന ഈ വര്‍ഷം ഐ പി എല്ലില്‍ കളിക്കില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം എഡിഷനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.
സെപ്തംബര്‍ 19ന് തുടങ്ങുന്ന ഐപിഎല്ലിനായി ആഗസ്ത് 21നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തോടൊപ്പം റെയ്‌ന യുഎഇയില്‍ എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ ഒരു ബോളര്‍ക്ക് ഉള്‍പ്പെടെ 12 പേര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.തുടര്‍ന്ന് താരങ്ങള്‍ ക്വാറന്റൈന്റെ കാലാവധി നീട്ടാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരം യു എ ഇയിലേക്ക് മാറ്റിയത്.
Powered by Info News For You

സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയ കാര്യം ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.
'വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിപ്പോയി. ഇത്തവണ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ സേവനമുണ്ടാകില്ല. ഈ ഘട്ടത്തില്‍ സുരേഷ് റെയ്‌നയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സ് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നു' ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്റെ പേരിലുള്ള സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കും മുന്‍പ് ചെന്നൈയില്‍ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ക്യാംപിലും മുഴുനീളെ പങ്കെടുത്ത താരമാണ് റെയ്‌ന. ക്യാംപിനായി ചെന്നൈയിലേക്ക് പോകുന്നത് മുതല്‍ ക്യാംപില്‍ പങ്കെടുക്കുന്നതിന്റെയും യുഎഇയിലേക്കു പോകുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ റെയ്‌ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കു പിന്നാലെ ഇതേ പരിശീലന ക്യാംപില്‍വച്ചാണ് സുരേഷ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതും. മുപ്പത്തിമൂന്നുകാരനായ റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്ത് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. മുപ്പത്തിമൂന്നു വയസ്സുകാരനായ റെയ്‌ന വിരമിക്കേണ്ട സമയമായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് കത്തുമയച്ചിരുന്നു.

Keywords: Suresh Raina to miss IPL 2020 due to 'personal reasons', Dubai, UAE, IPL, News, Suresh Raina, Return, Message, Cricket, Sports, Chennai Super Kings all-rounder, Gulf, World.
Powered by Info News For You

Comments
Post a Comment