ലോക്ഡൗണില്‍ അടച്ചിട്ട കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കണം: മുസ്ലിം ലീഗ്
കാസര്‍കോട്: (www.kasargodvartha.com 13.08.
ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പുനരാംരംഭിച്ചിട്ടില്ല. രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ പ്രഖ്യാപിക്കപ്പെട്ടിട്ടും ഇതുവരെ തുറക്കപ്പെടാത്തതിനാല്‍ കോവിഡ് മറയാക്കി സേവാ കേന്ദ്രം എന്നന്നേക്കുമായി അടച്ചു പൂട്ടുമോ എന്ന ആശങ്കയില്‍ ജനരോഷം ഉയരുകയാണ്. പല രാജ്യങ്ങളും വിസിറ്റിംഗ് വിസക്കാര്‍ക്ക് അടക്കം വിസ നടപടികള്‍ ആരംഭിക്കുമ്പോള്‍ വിദേശത്ത് ജോലി അന്വേഷിക്കുന്ന യുവാക്കളടക്കം കാസര്‍കോട് സേവാ കേന്ദ്രം തുറന്ന് കിട്ടുവാന്‍ വേണ്ടി കാത്തിരിക്കുകയാണ്.
കാസര്‍കോടിന് പുറത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളായ പയ്യന്നൂരും, കോഴിക്കോട്ടും എത്തിപ്പെടാനുള്ള പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസുകള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ നിരവധി ആളുകള്‍ ബദല്‍ സവിധാനമില്ലാതെ വലയുകയാണ്. പാസ്പോര്‍ട്ട് കാലാവധി അവസാനിക്കാറായ പ്രവാസികളുടെയും, കോവിഡ് കാരണം നാട്ടിലുള്ളവരുടെയും പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സേവാ കേന്ദ്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാനും ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment