അധ്യാത്മിക പ്രഭാഷകന്‍ ടി കെ ദാമോദരന്‍ നമ്പ്യാര്‍ നിര്യാതനായി

കണ്ണൂര്‍: (www.kvartha.com 15.08.2020) വടക്കെ മലബാറിലെ സംസ്‌കൃത പണ്ഡിതനും ആധ്യാത്മിക പ്രഭാഷകനും ശ്രീരാമദാസ മിഷന്‍ കണ്ണൂര്‍ ഘടകം സാരഥിയും അക്ലിയത്ത് എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായിരുന്ന അഴീക്കോട്ടെ ടി കെ ദാമോദരന്‍ നമ്പ്യാര്‍(88) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് അഴീക്കോട് പള്ളിക്കുന്നുമ്പ്രം നായര്‍ ശക്തീകരണ സംഘം ശ്മശാനത്തില്‍. 

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച സ്വവസതിയായ അഴീക്കോട് പാലോട്ടുകാവ് റോഡിനടുത്ത് ഗുരുകുലത്തിലായിരുന്നു അന്ത്യം. മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് 1987ല്‍ ലഭിച്ചിട്ടുണ്ട്. അഴീക്കോട് ഗുരുകുലം കേന്ദ്രീകരിച്ചും തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലും ഏറെക്കാലം സനാതന ധര്‍മപഠന ക്ലാസ് നടത്തിയിരുന്നു. അധ്യാത്മിക പ്രഭാഷണ രംഗത്തും പ്രശസ്തനായി. 

Kannur, News, Kerala, Death, Obituary, Teacher, TK Damodaran Nambiar, TK Damodaran Nambiar passed away

പ്രശസ്ത സംസ്‌കൃത പണ്ഡിതനും ജ്യോതിഷാചാര്യനുമായിരുന്ന പരേതരായ വിദ്വാന്‍ ഒ വി കമ്മാരന്‍ നമ്പ്യാരുടെയും ടി കെ ഉമ്മു അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ: പി വി ഓമന (റിട്ട. പ്രധാന അധ്യാപിക, അക്ലിയത്ത് എല്‍ പി സ്‌കൂള്‍). മക്കള്‍: ടി വി ജയദേവന്‍, ടി വി ഗണേശന്‍ (ജ്യോത്സ്യര്‍), ഗായത്രി, ഉമ.

Keywords: Kannur, News, Kerala, Death, Obituary, Teacher, TK Damodaran Nambiar, TK Damodaran Nambiar passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?