മലയാളി നഴ്‌സിനെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു: (www.kvartha.com 17.08.2020) മലയാളി നഴ്‌സിനെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി അതുല്‍ ശശിധരനെ (26) ആണ് മാറത്തഹള്ളി സക്ര വേള്‍ഡ് ആശുപത്രിയിലെ കോവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷമായി അതുല്‍ മാറത്തഹള്ളി സക്ര വേള്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. അതുലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മാറത്തഹള്ളി പൊലീസില്‍ പരാതി നല്‍കി.
ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയെന്നും ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും പിതാവ് ആരോപിച്ചു. സംസ്‌കാരം നാട്ടില്‍ നടത്തി. മാതാവ്: വത്സല കുമാരി. സഹോദരന്‍: എസ്.ആരോമല്‍.
Keywords: Bangalore, News, National, Hospital, Police, Nurse, Death, Complaint, Father, Athul, Malayalee nurse found dead in Bangalore hospital
Powered by Info News For You

Comments
Post a Comment