ബഹ്‌റൈനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍
മനാമ: (www.kvartha.com 16.08.2020) ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ രജീഷ്(39), ജില്‍സു (31) എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ ഗുരുതര നിലയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ വര്‍ക്ക്‌ഷോപ്പ് തുറക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയവരാണ് താമസ് സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
സംഭവവിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നുപേര്‍ ബഹ്‌റൈനിലെ റിഫക്കടുത്ത് ഹജിയാത്തില്‍ ന്യൂ സണ്‍ലൈറ്റ് ഗാരേജിലെ ജീവനക്കാരാണ്. മറ്റ് രണ്ടുപേര്‍ ഇവരുടെ സുഹൃത്തുകളാണ്.
Keywords: Manama, News, Gulf, Death, Treatment, Police, Hospital, Two of the five Malayalees found unconscious in Bahrain have also died
Powered by Info News For You

Comments
Post a Comment