ഗഗന്‍യാന്‍ പദ്ധതി; ആളില്ലാപേടകങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം വൈകിയേക്കുമെന്ന് സൂചന

ന്യൂഡെല്‍ഹി: (https://ift.tt/3avCnZU) ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ആളില്ലാബഹിരാകാശദൗത്യത്തിന്റെ ആദ്യഘട്ടം വൈകിയേക്കുമെന്ന് സൂചന. 2020 ഡിസംബറിലാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തെ തുടര്‍ന്ന് ദൗത്യത്തിന്റെ ആദ്യഘട്ടം വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിയാണ് ഗഗന്‍യാന്‍. മനുഷ്യരെ വഹിച്ചു കൊണ്ടുള്ള യാത്രയ്ക്ക് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ആളില്ലാപേടകങ്ങള്‍ വിക്ഷേപിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ(ഐഎസ്ആര്‍ഒ) നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്ന ബഹിരാകാശ പദ്ധതിയില്‍ 2020 ഡിസംബറിലും 2021 ജൂലായിലും ആളില്ലാപേടകങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കാനായിരുന്നു തീരുമാനം.

News, National, India, New Delhi, Technology, Gaganyaan, Space Mission, ISRO, Gaganyaan Unmanned Mission Likely To be Delayed Due To COVID, Reports

2021 ഡിസംബറില്‍ യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷം മുമ്പ് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി പ്രകാരം സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2022 ല്‍ മൂന്നംഗസംഘത്തെ ബഹിരാകാശത്തെത്തിക്കും. സംഘം 5-7 ദിവസം ബഹിരാകാശത്ത് തങ്ങും. ദൗത്യം വിജയകരമായാല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബഹിരാകാശ പേടകങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നതായി ഐഎസ്ആര്‍ഒ നേരത്തെ സൂചന നല്‍കിയിരുന്നു. ചന്ദ്രയാന്‍-3, ഗഗന്‍യാന്‍ എന്നീ പദ്ധതികള്‍ക്ക് ഇതു മൂലം കാലതാമസം നേരിടാനിടയുണ്ട്. 

അതേസമയം റഷ്യയില്‍ നടന്നുവന്നിരുന്ന നാല് ഇന്ത്യന്‍ ബഹിരാകാശയാത്രികരുടെ പരിശീലനം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പുനരാരംഭിച്ചിട്ടുണ്ട്. തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും 2022 ല്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍ നടത്തിവരുന്നത്.

Keywords: News, National, India, New Delhi, Technology, Gaganyaan, Space Mission, ISRO, Gaganyaan Unmanned Mission Likely To be Delayed Due To COVID, Reports

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?