മിസ്റ്റര്‍ ദീപന്‍ സിംഗ് ആരാണ് നിങ്ങള്‍? കോവിഡ് പോസിറ്റീവായ രോഗിയെ കാത്ത് പൊലീസും ആംബുലന്‍സും നിന്നത് മൂന്ന് മണിക്കൂര്‍; അങ്ങനെയൊരാളെ കണ്ടെത്താനായില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2020) കോവിഡ് പോസിറ്റീവായ ദീപന്‍ സിംഗിന് വേണ്ടി  പൊലീസും ആംബുലന്‍സും നിന്നത് മൂന്ന് മണിക്കൂര്‍. എന്നാല്‍ അവസാനം പൊലീസിന് ഇയാള്‍ ആരെന്ന് പോലും അറിയാതെ വെറും കയ്യോടെ മടങ്ങേണ്ടിവന്നു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്.

കഴിഞ്ഞ ദിവസമാണ് ദീപന്‍ സിംഗ് എന്ന രാജസ്ഥാൻ സ്വദേശിക്ക് കോവിഡ് പോസിറ്റീവായത്. ഇയാളെ ആശുപത്രിയിലെത്തിക്കാന്‍, സ്രവ പരിശോധന സമയത്ത് ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പൊലീസ് ഒരുപാട് തവണ വിളിച്ചിട്ടും ഫോണെടുത്തില്ല. അവസാനം ഇയാള്‍ വിലാസമായി നല്‍കിയ ക്വാട്ടേഴ്സിലേക്ക് പൊലീസും ആംബുലന്‍സും എത്തുകയായിരുന്നു. 

Kerala, News, Kanhangd, COVID, Positive, Man, Patient, Youth, Police, Ambulance, Health Department, Rajasthan, Quarters, Police and Ambulances waited for three hours waiting for COVID Patient; but there was no such a person.

ആളെ കണ്ടെത്താനായില്ലെങ്കിലും തൊഴിലുടമയായ രാംസിങ്ങിന്റെ നമ്പർ പൊലീസിന് കിട്ടി. എന്നാല്‍ അയാളും ഫോണെടുത്തില്ല. രോഗിയെയും കാത്ത് പൊലീസും ആംബുലൻസും 3 മണിക്കൂറോളം കാത്തു നിന്നു. പിന്നീട് വൈകുന്നേരം ഏഴോടെ രാംസിങ് ജോലി കഴിഞ്ഞെത്തി.  ഇയാളോട് കാര്യം തിരക്കിയപ്പോൾ ദീപൻ സിങ് എന്ന പേരിൽ ആരും തന്റെ കീഴിൽ പണിയെടുക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. 

ഇതോടെ നാട്ടുകാരും ആരോഗ്യ വകുപ്പും പൊലീസും ആശയക്കുഴപ്പത്തിലായി. മാത്രമല്ല അതിനേക്കാളുപരി ആശങ്കയും. ഇപ്പോൾ കോവിഡ് പോസിറ്റീവായ ദീപൻ സിങ് ആരാണെന്ന അന്വേഷണത്തിലാണ് പൊലീസും ആരോഗ്യ വകുപ്പും നാട്ടുകാരും.

Keywords: Kerala, News, Kanhangd, COVID, Positive, Man, Patient, Youth, Police, Ambulance, Health Department, Rajasthan, Quarters, Police and Ambulances waited for three hours waiting for COVID Patient; but there was no such a person.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?