വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ആലപ്പുഴ: (www.kvartha.com 26.08.2020) വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെ (ചീങ്കണ്ണി സുരേഷ്-42) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സംഭവ സമയത്ത് 48കാരിയായ വീട്ടമ്മ വീട്ടില്‍ തനിച്ചായിരുന്നു.

ഇതിനിടെ വീട്ടമ്മയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ എസ് വി ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സുരേഷ് അടിപിടിക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.


Keywords: Man held for molestation attempt in Alappuzha, News, Local News, Alappuzha, Molestation, Crime, Criminal Case, Police, Arrested, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?