ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ആ ഒരുകോടി സ്വപ്‌നയുടേതല്ല; പിന്നെ മറ്റാരുടേത്? അന്വേഷണം ഊര്‍ജിതമാക്കാനുള്ള നീക്കത്തില്‍ എന്‍ഫോഴ്‌സ് മെന്റ്

തിരുവനന്തപുരം: (www.kvartha.com 20.08.2020) ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ആ ഒരുകോടി സ്വപ്‌നയുടേതല്ല. പിന്നെ മറ്റാരുടേത്? അന്വേഷണം ഊര്‍ജിതമാക്കാനുള്ള നീക്കത്തില്‍ എന്‍ഫോഴ്‌സ് മെന്റ്. ഇതോടെ സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തില്‍ എത്തിനില്‍ക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 

സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോ വേണ്ടിയാണെന്നും എന്നാല്‍ എത്ര ചോദിച്ചിട്ടും ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ തുകയില്‍ വ്യക്തത വരുത്താനായി യുണീടാക് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കയാണ് ഇഡി .


20 കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലു കോടി 30 ലക്ഷം രൂപ കമ്മിഷന്‍ തുകയായി കൊടുത്തു എന്നായിരുന്നു യുണീടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. ഇതില്‍ മൂന്നു കോടിയിലേറെ രൂപ സ്വപ്നയും സരിത്തും സന്ദീപും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും കരാറില്‍ ഇടപെട്ട ഈജിപ്ഷ്യന്‍ പൗരനും വീതിച്ചെടുക്കുകയായിരുന്നു. ബാക്കിവന്ന ഒരു കോടിയാണ് സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചത്.

ബിനാമി ഇടപാടില്‍ മറ്റാര്‍ക്കോ വേണ്ടിയാണ് ഈ തുക സൂക്ഷിച്ചതെന്നും എന്നാല്‍ അത് ആര്‍ക്കുവേണ്ടിയാണെന്ന്  വെളിപ്പെടുത്താന്‍ സ്വപ്‌ന തയ്യാറാകുന്നില്ലെന്നും ഇഡി വ്യക്തിമാക്കി. ഇതോടെ സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരാകാം തുകയുടെ പങ്കു പറ്റിയതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കമ്മിഷന്‍ തുകയില്‍ കൂടുതല്‍ വ്യക്തതവരുത്താനും ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ തയാറാക്കിയപ്പോള്‍ മറ്റാരെങ്കിലും ഇടപെട്ടോ എന്നറിയാനും യുണീടാക് ഉടമ സന്തോഷ് ഈപ്പനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി വന്നതിനുശേഷം സന്തോഷിനെ വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.

Keywords: Enforcement Directorate investigation over Swapna's involvement in life mission project, News, Thiruvananthapuram, Trending, Gold Smuggling, Enforcement Directorate, Commission, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?