സ്‌കൂള്‍ തുറക്കല്‍: റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി, സെപ്റ്റംബറില്‍ തുറക്കാന്‍ കഴിഞ്ഞേക്കുമെന്ന സാധ്യത കുറഞ്ഞു
തിരുവനന്തപുരം: (www.kvartha.com 03.08.2020) കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞേക്കുമെന്ന സാധ്യത കുറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം സെപ്റ്റംബറിലോ ഒക്ടോബറിലോ നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അധ്യയനവര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാം എന്നതായിരിക്കും. മാര്‍ച്ചിനു പകരം മേയ് വരെ അധ്യയനവര്‍ഷം നീട്ടുന്നതും പരീക്ഷകള്‍ പുനഃക്രമീകരിക്കുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകളും ഇതിന്റെ പ്രായോഗികതയും പരിശോധിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
നിലവില്‍ ഡിജിറ്റല്‍ അധ്യയനപരിപാടി ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ ഓണപ്പരീക്ഷ നടത്തില്ല. റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. സിലബസ് ചുരുക്കുന്നതുമായി ബന്ധപ്പെട്ടു കര്‍ണാടകയില്‍ ഉള്‍പ്പെടെ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.
Keywords: Thiruvananthapuram, News, Kerala, Education, school, Report, Government, COVID-19, School reopening will take more time
Powered by Info News For You

Comments
Post a Comment