ഐപിഎല്‍: താരങ്ങളും ടീം സ്റ്റാഫുകളും പാലിക്കേണ്ട കോവിഡ് ചട്ടങ്ങള്‍ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍
മുംബൈ: (https://ift.tt/31bfV4g) ഐപിഎല്ലില്‍ താരങ്ങളും ടീം സ്റ്റാഫുകളും പാലിക്കേണ്ട 240 പേജുള്ള കോവിഡ് ചട്ടങ്ങള്‍ ബിസിസിഐ തയ്യാറാക്കിയതായി സൂചന. താരങ്ങള്‍ രണ്ട് നാല് തവണ കോവിഡ് പരിശോധന നടത്തണം എന്നതടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചത്തെ ബിസിസിഐ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലുണ്ടാകും.
വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. വിമാനങ്ങളില്ലാത്തതിനാല്‍ യുഎഇയില്‍ എത്താനാകാത്ത താരങ്ങളെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്. അന്തിമ തീരുമാനം ബിസിസിഐ യോഗത്തിന് ശേഷമുണ്ടാകും.
അടുത്ത മാസം 19 മുതല്‍ നവംബര്‍ 8 വരെ യുഎഇയിലെ മൂന്ന് വേദികളിലായി മല്‍സരങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക. ഫൈനല്‍ നവംബര്‍ പത്തിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തിലും ഗവേണിംഗ് കൗണ്‍സില്‍ യോഗം തീരുമാനം കൈക്കൊള്ളും. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്.
സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ 35-40 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മുബാഷിര്‍ ഉസ്മാനി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Keywords: News, National, India, Mumbai, IPL, Sports, BCCI, UAE, COVID-19, Cricket, IPL 2020 in UAE: Four coronavirus tests, bio-secure bubble and other Covid-19 protocols
Powered by Info News For You

Comments
Post a Comment