'അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം, നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍'; കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ട പൈലറ്റ് ഡി വി സാഠെയെ അനുസ്മരിച്ച് നടന്‍ പൃഥ്വിരാജ്

കൊച്ചി: (https://ift.tt/2XGvsIj) കരിപ്പൂര്‍ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായ പൈലറ്റ് ഡി വി സാഠെയെ അനുസ്മരിച്ച് നടന്‍ പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഠേ എന്ന് പൃഥ്വി ഓര്‍ത്തെടുക്കുന്നു.

'റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഠെ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍' പൃഥ്വിരാജ് സുകുമാരന്‍ പൈലറ്റ് സാഠേക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

News, Kerala, Kochi, Cinema, Actor, Pilot, Entertainment, Death, Tribute, Prithviraj remembers Air India Express pilot capt D V Sathe

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി വി സാഠെയുടെ പ്രവര്‍ത്തന മികവാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നു വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. സഹപൈലറ്റ് അഖിലേഷ് കുമാറും ദുരന്തത്തില്‍ മരിച്ചു. റണ്‍വേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ വിശദീകരണം. പൈലറ്റിന്റെ കാഴ്ച മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് വന്‍ ദുരന്തമുണ്ടായതെന്നാണ് സൂചന.

ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. മലകള്‍ക്കിടയില്‍ നിര്‍മിക്കുന്ന വിമാനത്താവളങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇത്തരം എയര്‍പോര്‍ട്ടുകളില്‍ വിഷ്വല്‍ കണ്‍ട്രോളിങ്ങാണ് പൊതുവെ പൈലറ്റുമാര്‍ അവലംബിക്കുന്നത്. മുന്നിലെ കാഴ്ച മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് പ്രതികൂല സാഹചര്യമായിരിക്കും ലാന്‍ഡിങ് സമയത്ത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി വി സാഠെ മുന്‍ വ്യോമസേനാംഗമാണ്. സേനയില്‍ യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) നിന്നു പാസായ അദ്ദേഹം 1981 ജൂണ്‍ 11നു സേനയില്‍ ചേര്‍ന്നു. 

Keywords: News, Kerala, Kochi, Cinema, Actor, Pilot, Entertainment, Death, Tribute, Prithviraj remembers Air India Express pilot capt D V Sathe

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?