റോഡരികിലെ അനധികൃത പെട്ടിക്കടകൾ ജെ സി ബി ഉപയോഗിച്ച് പൊളിച്ചു മാറ്റി കോർപറേഷൻ
മംഗളുരു: (www.kasargodvartha.com 24.08.2020) റോഡരികിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന 20 ഓളം പെട്ടിക്കടകൾ കോർപോറേഷനും പോലീസും ചേർന്ന് ഒഴിപ്പിച്ചു. കർണാടകയിലെ കാവൂരിലാണ് സംഭവം. അനധികൃത കടകളാൽ റോഡിൻറെ ഇരുവശങ്ങളും ഇടുങ്ങുകയും ഇത് വാഹന പാർക്കിങ് സൗകര്യം ഇല്ലാതാകുകയും ചെയ്ത്തതോടെയാണ് പെട്ടിക്കടകൾ നീക്കം ചെയ്തത്. ജെ സി ബി ഉപയോഗിച്ചാണ് പെട്ടിക്കടകൾ പൊളിച്ചു നീക്കിയത്.
പെട്ടിക്കട നടത്തിയിരുന്ന ഒരു സ്ത്രീ തന്റെ പെട്ടിക്കട പൊളിക്കുന്നതിന് തടസ്സം നിൽക്കുകയും ആരുടെ അനുമതിയോടെയാണ് പൊളിക്കുന്നതെന്ന് ചോദിച്ച് വാക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. സിറ്റി കോർപ്പറേഷൻ കമ്മീഷണറുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം പെട്ടിക്കട ഉടമകളുടെ പ്രതിഷേധം നടക്കുകയാണ്.
Keywords: Karnataka, News, Shops, Illegal, Police, Corporation, JCB, Destroyed, Several unauthorised petty shops evicted from roadside.
Powered by Info News For You

Comments
Post a Comment