പുല്‍വാമയില്‍ ഏറ്റുമുട്ടല്‍, സൈന്യം മൂന്ന് ഭീകരരെ വധിച്ചു

കശ്മീര്‍: (www.kvartha.com 29.08.2020) ജമ്മു കശ്മീരില്‍ പുല്‍വാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് മൂന്നു ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേ സമയം ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കിലോരയില്‍ വെള്ളിയാഴ്ച സുരക്ഷാ സേന നാല് ഭീകരരെ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പൊലീസും അടങ്ങുന്ന സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തി. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.

Kashmir, News, National, Killed, Encounter, Police, Terrorists, Army, Three terrorists killed in Pulwama encounter

Keywords: Kashmir, News, National, Killed, Encounter, Police, Terrorists, Army, Three terrorists killed in Pulwama encounter 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?