ഹജ്ജ് തീര്‍ഥാടനം കരുതലോടെ നടപ്പിലാക്കിയ സൗദി അറേബ്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

റിയാദ് (www.evisionnews.co): കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും ഹജ്ജ് തീര്‍ഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാന്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്‌റോസ് ഗിബ്‌റിസോസ് അഭിനന്ദിച്ചു. ബലിപെരുന്നാള്‍ ആശംസ സന്ദേശത്തിലാണ് ഇക്കാര്യം പരമാര്‍ശിച്ചത്. 

എല്ലാ മുസ്ലിംകള്‍ക്കും അനുഗ്രഹീതമായ ഈദ് ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാന്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പുതിയ സ്ഥിഗതികളുമായി പൊരുത്തപ്പെടാന്‍ രാജ്യങ്ങള്‍ക്ക് ചെയ്യാവുന്നതും സ്വീകരിക്കേണ്ടതുമായ നടപടികളുടെ ശക്തമായതും മാതൃകാപരവുമായ തെളിവാണിത്. കാര്യം അത്ര എളുപ്പമല്ല. എന്നാലത് സാധ്യമാണ്. 

പകര്‍വ്യാധി എന്നതുകൊണ്ട് ജീവിതം അവസാനിപ്പിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. നാമെല്ലാവരും വൈറസിനൊപ്പം എങ്ങനെ ജീവിക്കണമെന്ന് പഠിക്കണം. നമ്മുടെയും മറ്റുള്ളവരുടെയും ആരോഗ്യകരമായ ജീവിതം പുനഃരാംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. പ്രത്യേകിച്ച് കോവിഡ് രോഗസാധ്യതയുള്ള എല്ലാ വിഭാഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?