പൂജപ്പുര ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ഞായറാഴ്ച സ്ഥിരീകരിച്ചത് ഏഴ് മരണം
തിരുവനന്തപുരം: (www.kvartha.com 16.08.2020) സംസ്ഥാനത്ത് ഞായറാഴ്ച ഏഴ് കോവിഡ് മരണം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് പിന്നാലെ തിരുവനന്തപുരത്ത് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചിറയില്‍കീഴ് ബ്ലോക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട രമാദേവി (68), തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) എന്നിവരാണ് തലസ്ഥാനത്ത് മരിച്ചത്.
പത്തനംതിട്ട കോന്നി പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഷബര്‍ബാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചു. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട സദാനന്ദന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ചു. വൃക്കരോഗിയായിരുന്നു. വയനാട് സ്വദേശി ആലി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചു. അര്‍ബുദ രോഗിയായിരുന്നു. മലപ്പുറം സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി കൃഷ്ണനും കോവിഡ് ബാധിച്ചു മരിച്ചു.
Keywords: Thiruvananthapuram, News, Kerala, Covid-19, death, Jail, Medical college, Seven covid death reported in Kerala
Powered by Info News For You

Comments
Post a Comment