കോവിഡ് വ്യാപനം: ഒറ്റപ്പെട്ടുപോയ കടലോരത്തിലെ ജനങ്ങള്‍ക്ക് അടിയന്തിരമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണം: അഡ്വ. കെ ശ്രീകാന്ത്
കാസര്‍കോട്: (https://ift.tt/31oDreh) കോവിഡ് വ്യാപനം മൂലം ഒറ്റപ്പെട്ടുപോയ മത്സ്യബന്ധന ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തരമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം നടന്നിട്ടും സര്‍ക്കാര്‍ ഇതുവരെ ഫലപ്രദമായ നടപടിയൊന്നും സ്വീകരിക്കാതെ മത്സ്യതൊഴിലാളികളെ വന്‍ അപകടത്തിലേക്ക് തള്ളിവിടുകയാണ്.
മത്സ്യ തൊഴിലാളികള്‍ക്ക് അടിയന്തിരമായി ഭക്ഷ്യ വസ്തുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിലവിലെ സാഹചര്യത്തില്‍ വരുമാനം പൂര്‍ണമായും നിലച്ച സ്ഥിതിയാണ്. കടകളും പൂര്‍ണമായിട്ട് അടച്ചിട്ടിരിക്കുകയാണ്. കാസര്‍കോട് കടപ്പുറം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ പരിഹരിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മത്സ്യ തൊഴിലാളി കുടുംബങ്ങളും ഒറ്റപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.
Keywords: Kasaragod, Kerala, News, Food, Adv.Srikanth, COVID-19, Food items should be distributed to the isolated coastal people immediately; adv srikanth
Powered by Info News For You

Comments
Post a Comment