കണ്ണൂര്‍ മെഡിക്കല്‍ കോളജ്: അഫലിയേഷന്‍ ഹര്‍ജികള്‍ പരിഗണിക്കും
കണ്ണൂര്‍: (www.kvartha.com 21.08.2020) ഈ അധ്യയന വര്‍ഷം തന്നെ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജിന് അഫിലിയേഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. പ്രവേശന മേല്‍നോട്ട സമിതിയുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യമാണ് പരിഗണിക്കുന്നത്.
2016- 17 അധ്യയന വര്‍ഷത്തില്‍ പ്രവേശനം റദ്ദായ വിദ്യാത്ഥികള്‍ക്ക് ഫീസ് തിരികെ നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് ഇതുവരെ കോളജ് നടപ്പാക്കിയില്ലെന്നാണ് പ്രവേശന മേല്‍നോട്ട സമിതിയുടെ വാദം. തുക മടക്കിക്കിട്ടിയില്ലെന്ന് വിദ്യാര്‍ത്ഥികളും കോടതിയെ അറിയിച്ചു. മെഡിക്കല്‍ കോളജിന് അഫിലിയേഷന്‍ നല്‍കാന്‍ പത്ത് കോടി ബേങ്ക് ഗാരണ്ടിയും കോളജ് നില്‍ക്കുന്ന 25 ഏക്കറിന്റെ പ്രമാണവും കോടതി രജിസ്ട്രാര്‍ക്ക് കൈമാറാന്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളജ് കോവിഡ് കെയര്‍ ആശുപത്രിയായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍.
Keywords: Kannur, News, Kerala, Supreme court of India, Medical College, Students, Kannur Medical College: Affiliation petition will be considered
Powered by Info News For You

Comments
Post a Comment