കള്ളനോട്ടു സംഘങ്ങള്‍ക്കറിയില്ല ബാങ്കുകാരുടെ സൂത്രവിദ്യ: ഡെപ്പോസിറ്റ് മെഷീനിലിട്ട നോട്ടിന്റെ ഉടമയെ തേടി തെരച്ചില്‍ തുടങ്ങി
കണ്ണൂര്‍: (https://ift.tt/3iIeu4w) കണ്ണൂരില്‍ കള്ളനോട്ടു സംഘങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ജാഗ്രതയേറിയ പ്രവര്‍ത്തനങ്ങളുമായി പൊതുമഖേലാബാങ്ക് അധികൃതര്‍. ജില്ലയിലെ എ.ടി. എമ്മുകളില്‍ കള്ളനോട്ടുകള്‍കണ്ടെത്തുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ പ്രതിരോധ നടപടിയുമായി മുന്‍പോട്ടു പോയത്. കാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിക്കുന്നത് ബാങ്കുകള്‍ക്ക് നിരന്തര തലവേദനയായിരുന്നു.
ഇതു തടയുന്നതിനാണ് എ.ടി.എമ്മുകളില്‍ പ്രത്യേക സൂത്രവിദ്യയുണ്ടാക്കിയത്. ഇതുപ്രകാരം ആരെങ്കിലുമൊരാള്‍ സി.ഡി. എമ്മിലേക്ക് കള്ളനോട്ടു നിക്ഷേപിക്കുകയാണെങ്കില്‍ ബാങ്കിന്റെ പ്രത്യേക അറയിലേക്കു മാറും. കള്ളനോട്ടു കണ്ടുപിടിക്കാനുള്ള പ്രത്യേക സംവിധാനം ഓരോ എ.ടി എം മെഷീനിലുമുണ്ട്.
ദിവസങ്ങള്‍ക്കു മുന്‍പ് പഴയങ്ങാടി എരിപുരം ആക്സിസ് ബാങ്കിന്റെ ക്യാഷ് ഡിപ്പോസിറ്റ് മെഷീനില്‍ 21,500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയിരുന്നു. 500 രൂപയുടെ 43 കള്ളനോട്ടുകളാണ് .
പിന്നീട് ബാങ്ക് അധികൃതര്‍ തുറന്നപ്പോഴാണ് കള്ളനോട്ടാണെന്ന് മനസ്സിലായത്. ബാങ്കിന്റെ കണ്ണൂരിലെ റീജണല്‍ ഓഫീസില്‍ വിവരമറിയിച്ചതിനാല്‍ നോഡല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് പരിശോധിച്ചു. കള്ളനോട്ടാണെന്ന് വ്യക്തമായതോടെ ബാങ്ക് മാനേജര്‍ വിജേഷ് കുമാര്‍ പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കി.
പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 25 നാണ് മെഷിനില്‍ ക്യാഷ് നിക്ഷേപിച്ചതെന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍നിന്ന് മനസ്സിലായിട്ടുണ്ട്. വെള്ളയില്‍ കറുപ്പ് വര ഷര്‍ട്ട് ധരിച്ച് മാസ്‌ക് ധരിച്ചയാളുടെ പടമാണ് ക്യാമറയില്‍ ദൃശ്യമായത്.
Keywords: Kannur, Kerala, News, Fake money, Bank, Machine, Fake money; Search begins for owner of note deposited in deposit machine
Powered by Info News For You

Comments
Post a Comment