കേസന്വേഷണത്തിനായെത്തിയ ഉദ്യോഗസ്ഥന്‍ ഭര്‍തൃമതിയെ പീഡിപ്പിച്ചുവെന്ന കേസ് കോടതി തള്ളി

കണ്ണൂര്‍: (www.kvartha.com 27.08.2020) കേസന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലുള്ള കേസ് കോടതി തള്ളി. എട്ടുവര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണു പരാതിയില്‍ കഴമ്പില്ലെന്നു കണ്ട് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് തള്ളിയത്. 2012ല്‍ കടന്നപ്പള്ളി ചന്തപുരയില്‍ താമസിച്ചിരുന്ന വെട്ടം സിബിയുടെ ഭാര്യ ഷിജിയാണ് വീട്ടിലെത്തിയ കാസര്‍കോട് ആദൂര്‍ സിഐയായിരുന്ന കെ വി വേണുഗോപാലന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ചു കോടതിയെ സമീപിച്ചത്. 

കാസര്‍കോട് എസ് പി രാംദാസ് പോത്തനും ഓലിക്കല്‍ സണ്ണി എന്നയാളുമായി ചേര്‍ന്നൊരുക്കിയ പദ്ധതിയുടെ ഭാഗമായാണ് അന്നത്തെ ഡി വൈ എസ് പി പ്രേം കുമാര്‍ സിബിയെ കള്ളക്കേസില്‍ കുടുക്കിയതെന്നു പരാതിയിലുണ്ടായിരുന്നു. എന്നാല്‍ വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടകേസ് എന്നിവയില്‍  പ്രതിയായ സിബിയെ തേടി സിഐ ചന്തപ്പുരയിലെ വീട്ടിലെത്തിയപ്പോള്‍ വീടു പൂട്ടിക്കിടക്കുന്നതു കണ്ട് തിരിച്ചു പോരുകയായിരുന്നു ആ സമയത്തു പരാതിക്കാരി വീട്ടിലുണ്ടായിരുന്നില്ലെന്നും ടവര്‍ ലൊക്കേഷന്റെ സഹായത്തോടെ കോടതിയില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. 

Kannur, News, Kerala, Court, Case, Police, Complaint, Molestation, Court dismissed the case alleging that the officer who came to investigate the case had molested his wife

കൂടാതെ സംഭവദിവസം വൈകുന്നേരം 6.45 മണിക്ക് സിഐ കുടുംബസമേതം ഉത്സവം നടക്കുന്ന ബളാല്‍ ക്ഷേത്രത്തിലാണ് ഉണ്ടായിരുന്നതെന്നും സ്ഥാപിക്കാന്‍ പ്രതിഭാഗത്തന്റെ അഭിഭാഷകന് കഴിഞ്ഞു. ഈ കേസ് സംബന്ധിച്ചു സിഐ നല്‍കിയ വിശദീകരണം പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് കോടതി വിശദീകരണം തേടിയിരുന്നു.

Keywords: Kannur, News, Kerala, Court, Case, Police, Complaint, Molestation, Court dismissed the case alleging that the officer who came to investigate the case had molested his wife


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?