ഓണം അന്താരാഷ്ട്ര ഉത്സവം; അതിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടും; ആഘോഷങ്ങള്‍ കരുതലോടെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡെല്‍ഹി: (www.kvartha.com 30.08.2020) ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും അതിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്നും എന്നാല്‍ ആഘോഷങ്ങള്‍ കരുതലോടെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കിബാത്തില്‍ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
Powered by Info News For You
ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളില്‍ വരെ എത്തിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഓണത്തിന്റെ സ്പര്‍ശം എല്ലായിടത്തും അനുഭവപ്പെടുമെന്നും പറഞ്ഞു. ഇത് ഉത്സവങ്ങളുടെ സമയമാണെങ്കിലും കോവിഡ് കാരണം ആളുകള്‍ക്കിടയില്‍ അച്ചടക്കബോധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 'കോവിഡ് കാലത്ത് നമ്മുടെ ഉത്സവങ്ങളില്‍ അഭൂതപൂര്‍വമായ ലാളിത്യവും സംയമനവും കണ്ടു.
കൊറോണവൈറസ് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ കഴിവും ഉത്സാഹവും പ്രകടിപ്പിച്ച കര്‍ഷകരെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കര്‍ഷകര്‍. കോവിഡ് കാലത്ത് കാര്‍ഷിക ഉത്പാദനം കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.
കളിപ്പാട്ട നിര്‍മാണമേഖലയില്‍ ഇന്ത്യയെ വന്‍ശക്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ കളിപ്പാട്ട നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിച്ച് നമ്മുടെ രാജ്യത്തെ ഒരു കളിപ്പാട്ട കേന്ദ്രമാക്കി മാറ്റുന്നതിനായി ഇന്ത്യയിലെ കളിപ്പാട്ട ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നു.
പ്രാദേശിക കളിപ്പാട്ടങ്ങളുടെ സമ്പന്നമായ പാരമ്പര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. നല്ല കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ നിരവധി പ്രഗത്ഭരായ കരകൗശലപ്പണിക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കാര്യത്തിലും ആത്മനിര്‍ഭര്‍ ആകണമെന്ന് മോദി ആഹ്വാനം ചെയ്തു.

Keywords:Mann ki Baat: Verve of Onam can be felt everywhere, PM Modi says, New Delhi, News, Politics, Mann ki Baat, Prime Minister, Narendra Modi, Onam, ONAM-2020, National.
Powered by Info News For You

Comments
Post a Comment