വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാൻ സി പി എം ശ്രമമെന്ന് മുസ്ലീം ലീഗ് ആരോപണം
തൃക്കരിപ്പൂർ: (https://ift.tt/3l7Xruo) ഇടതാനുകൂല ജീവനക്കാരെ ഉപയോഗിച്ച് തദ്ദേശഭരണ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ സി പി എം ശ്രമിക്കുകയാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
അനാവശ്യ ആക്ഷേപങ്ങൾ ഉന്നയിച്ച് പട്ടികയിൽ നിന്നും അർഹരായ വോട്ടർമാരെ തള്ളിക്കുന്നതിന്നായി ചിലയിടങ്ങളിൽ അവരെ വ്യക്തിഗത ഹിയറിംഗിന് ഹാജരാകാൻ നിർദ്ദേശിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും മുസ്ലീം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം നേതൃയോഗം കുറ്റപ്പെടുത്തി.
പദ്ധതി തുക പോലും നൽകാതെ തടഞ്ഞ് വെച്ചും, തുക വെട്ടിക്കുറച്ചും തദ്ദേശ സ്ഥാപനങ്ങളെ വരിഞ്ഞ് മുറുക്കിയ ഇടതു സർക്കാറിനെതിരെയുള്ള വിധിയെഴുത്തായി തദ്ദേശ തെരഞ്ഞെടുപ്പിനെ മാറ്റുന്നതിന് കർമരംഗത്തിറങ്ങാൻ യോഗം ആഹ്വാനം ചെയ്തു.
പ്രസിഡണ്ട് കെ എം ശംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ എം ടി പി കരീം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി വി കെ ബാവ, ഭാരവാഹികളായ അബ്ദുൽ ലത്തീഫ് നീലഗിരി, പി കെ സി റഊഫ് ഹാജി, കെ എം സി ഇബ്രാഹീം, എ മുസ്ത്വഫ ഹാജി, എൻ കെ പി മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.

Keywords: Kasaragod, Trikaripur, Kerala, News, Muslim-league, CPM, Voters list, Muslim League has alleged the CPM manipulating voter lists
Powered by Info News For You

Comments
Post a Comment