ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ വീടുകളില്‍ നിന്നും മുങ്ങുന്നു; കര്‍ശന നടപടിയുമായി പോലീസ്, ഒരാള്‍ക്കെതിരെ കേസെടുത്തു
വിദ്യാനഗര്‍: (https://ift.tt/30Q0PSJ) കോവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ വീടുകളില്‍ നിന്നും മുങ്ങുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാനഗര്‍ സി.ഐ വി വി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കോവിഡ് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ചിലര്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നത്.
ഇത്തരത്തില്‍ ക്വാറന്റേന്‍ കഴിയുന്നത് ലംഘിച്ചതിന് വിദ്യാനഗര്‍ പോലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു. മധൂര്‍ വില്ലേജ് ഓഫീസിന് സമീപത്തെ 21 കാരനെതിരെയാണ് പോലീസ് കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്.
മുങ്ങിയ യുവാവിനെ പോലീസ് കണ്ടെത്തി റൂം ക്വാറന്റേനില്‍ നിന്നും മാറ്റി ഇന്റ്റിറ്റിയൂഷണല്‍ ക്വാറന്റേനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നും എത്തിയ യുവാവാന്ന് ക്വാറന്റേന്‍ ലംഘിച്ചത്.
Powered by Info News For You

Comments
Post a Comment