യുവതി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു, ഗര്‍ഭിണിയാണെന്ന വിവരം ഒപ്പം താമസിക്കുന്ന സഹോദരിയോടു പോലും മറച്ചുവച്ചു; അസ്വാഭാവിക മരണത്തിനു കേസെടുത്തു
കട്ടപ്പന: (www.kvartha.com 23.08.2020) അവിവാഹിതയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്തു. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോടു പോലും മറച്ചുവച്ചാണ് മൂലമറ്റം സ്വദേശിയായ യുവതി കഴിഞ്ഞിരുന്നത്. ബാങ്ക് ജീവനക്കാരിയായ യുവതി പ്രസവത്തിനു മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയച്ചു.
സഹോദരി തിരിച്ച് എത്തിയപ്പോഴാണ് യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതായി കണ്ടത്. തുടര്‍ന്ന് സഹോദരി വീട്ടുകാരെ വിളിച്ചുവരുത്തുകയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ചനിലയില്‍ ആയിരുന്നെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷേം മാത്രമേ മരണകാരണം അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Woman, Case, Top-Headlines, Hospital, Police, Newborn baby dies after giving birth in hostel Case for unnatural death
Powered by Info News For You

Comments
Post a Comment