കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് പിന്നിലാര്? അബ്ദുളളക്കുട്ടിയുടെ പുതിയ പുസ്തകം വെളിപ്പെടുത്തുന്നു
കണ്ണൂര്‍: (https://ift.tt/3lfs3dx) കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനു പിന്നിലെ ഉള്ളുകള്ളികളെ കുറിച്ച് മുന്‍ എം പിയും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനുമായ എ പി അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തുന്നു. തന്റെ നാലാമത്തെ പുസ്തകമായ ദേശീയ മുസ്‌ലിമിലാണ് കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ കുറിച്ചും തന്റെ ബി ജെ പിയിലേക്കുള്ള കടന്നുവരവിനെ കുറിച്ചും അബ്ദുള്ളക്കുട്ടി വിശദമായി പ്രതിപാദിക്കുന്നത്.
ബി ജെ പിയില്‍ ചേര്‍ന്നപ്പോള്‍ താന്‍ ഒരു ദേശീയ മുസ്‌ലിമാണെന്ന് പറഞ്ഞതിനെ ട്രോളിയവര്‍ക്കുള്ള മറുപടിയാണ് അബ്ദുള്ളക്കുട്ടിയുടെ പുസ്തകത്തിന്റെ ശീര്‍ഷകം. തന്റെ രാഷ്്ട്രീയ മാറ്റങ്ങളെ കുറിച്ച് തന്റെയല്ല താന്‍ വിശ്വസിച്ച പാര്‍ട്ടികളുടെ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളാണ് മാറിയതെന്നു അബ്ദുള്ളക്കുട്ടി വിശദമാക്കുന്നു. മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളിലെ അനുഭവങ്ങള്‍ വിവരിക്കുന്ന 24 അധ്യായങ്ങളടങ്ങുന്നതാണ് പുസ്തകം.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ കുറിച്ചു ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുസ്തകത്തില്‍ മുന്‍ സി പി എം എം പി കൂടിയായ അബ്ദുള്ളക്കുട്ടി നടത്തുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ അക്രമരാഷ്ട്രീയത്തിനു പിന്നില്‍ പൂര്‍ണമായും സി പി എം നേതാക്കളാണെന്നു അദ്ദേഹം പറയുന്നു. കൊലപാതകരാഷ്ട്രീയത്തില്‍ നേതൃത്വത്തിന്റെ നിലപാടുകള്‍ ഭയനാകമാണെന്നു വിശദീകരിക്കുന്ന സന്ദര്‍ഭങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.
ബംഗാളില്‍ നമ്മുടെ പാര്‍ട്ടിക്കാര്‍ ചെയ്യുന്നതു പോലെ കൊന്നു ഉപ്പിട്ടു മൂടുന്ന രീതിയിലാണ് കേരളത്തില്‍ ആര്‍ എസ് എസുകാരെ ഇല്ലാതാക്കേണ്ടതെന്നും സംഭവം ആരും അറിയില്ല. എല്ലുപോലും കാണില്ലെന്നു ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി അബ്ദുള്ളക്കുട്ടി രേഖപ്പെടുത്തുന്നു. സി പി എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന യോഗത്തിലാണ് അന്നത്തെ പാര്‍ട്ടി നേതാവു കൂടിയായ പിണറായി വിജയന്‍ ഈ വാക്കുകള്‍ പറഞ്ഞതെന്നാണ് ആരോപണം. കണ്ണൂര്‍ ജില്ലയിലെ സി പി എം അക്രമങ്ങള്‍ പരിധിവിട്ട സമയത്ത് ബി ജെ പി നേതാക്കള്‍ പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലായിരുന്നു പിണറായി ഈ നിര്‍ദേശംവെച്ചത്. അന്ന് സി പി എമ്മിന്റെ പാര്‍ലമെന്റ് അംഗമായിരുന്നു എ പി അബ്ദുള്ളക്കുട്ടി. ഇതുകേട്ട് ജയരാജന്‍മാര്‍ ഒഴികെയുള്ള മറ്റുള്ളവരെല്ലാം ഞെട്ടിത്തരിച്ചു നിന്നു പോവുകയായിരുന്നു.
പിന്നീട് ഈ ബംഗാള്‍ മോഡലിനെ കുറിച്ചു പിന്നീട് താന്‍ ബംഗാളിലെ പാര്‍ട്ടി നേതാക്കളോട് ചോദിച്ചറിഞ്ഞ കാര്യവും അബ്ദുള്ളക്കുട്ടി രേഖപ്പെടുത്തുന്നുണ്ട്. സി പി എം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് ബി ജെ പിയിലെത്തുകയും ചെയ്ത അബ്ദുള്ളക്കുട്ടിയുടെ നാലാമത്തെ പുസ്തകമാണ് ദേശീയമുസ്‌ലിം. മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ളയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇന്ത്യ ബുക്‌സാണ് പ്രസാധകര്‍.
Keywords: News, Kerala, Kannur, BJP, Muslim, A.P Abdulla Kutty, Book, Politics, Who is behind the violence in Kannur? Abdullakutty's new book reveals
Powered by Info News For You

Comments
Post a Comment