കര്‍ണ്ണാടക മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ഡോ. എസ് അബ്ദുർ റഹ്‌മാൻ അന്തരിച്ചു

മംഗലാപുരം: (https://ift.tt/2CAlWPx) കര്‍ണ്ണാടക മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനും മംഗലാപുരം പി എ എഞ്ചിനീയര്‍ കോളജ് പ്രൊഫസറുമായ ഡോ. അബ്ദുർ റഹ്‌മാൻ (61) അന്തരിച്ചു. കര്‍ണ്ണാടകയില്‍ സുന്നീ സംഘടന ശക്തിപ്പെടുത്തുന്നതിന് മുന്‍നിര പോരാളിയായിരുന്ന അബ്ദുർ റഹ്‌മാൻ എസ് വൈ എസിന്റെയും എസ് എസ് എഫിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 


ഭാര്യ: റസിയ, മക്കള്‍: സാജിദ, ശാഹിദ, ശാമിദ, സാബിത, റമീസ, ഷാക്കിറ, മുബശ്ശിര്‍, മുസമ്മില്‍. 

മരുമക്കൾ: ഹമീദ്, അനീസ്, നിയാസ്. 

സഹോദരങ്ങള്‍: മൂസല്‍ മദനി (കേരളാ മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പ്രസിഡണ്ട്), ഉസ്മാന്‍, ആയിഷ, ബീഫാത്വിമ. 

തലക്കി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ  ഖബറടക്കി. നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, മുന്‍ മന്ത്രി യു ടി ഖാദര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Keywords: News, Karnataka, Mangalore, Muslim Jamath, Dr. S Abdur Rahman, Death, Karnataka Muslim Jamaat Secretary Dr. S Abdur Rahman passed away
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?