കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: (www.kvartha.com 20.08.2020) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കടത്ത് പിടികൂടി. മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ച അര കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി ഇബ്രാഹിം ഖലീല്‍ കടമ്പട്ട(24)യില്‍ നിന്നാണ് 30.55 ലക്ഷം രൂപ വിലമതിക്കുന്ന 587 ഗ്രാം സ്വര്‍ണം പിടികൂടിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈകുന്നേരം ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയതായിരുന്നു ഇബ്രാഹിം. 

നാല് ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ചെക്ക് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയ ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എന്‍ സി പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, മനീഷ് ഖട്ടാന, യുഗല്‍ കുമാര്‍, ഗുര്‍മിത്ത് സിംഗ്, ഹവില്‍ദാര്‍ സി വി ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Kannur, Kerala, News, Gold, Smuggling, Gold smuggling again at Kannur airport: Kasargod native arrested

Keywords: Kannur, Kerala, News, Gold, Smuggling, Gold smuggling again at Kannur airport: Kasargod native arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?