ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവിന് കാസര്‍കോട് ഗ്രീന്‍ സൈബര്‍ ടീമിന്റെ ധനസഹായം
കാസര്‍കോട് (www.evisionnews.co): ജോലിക്കിടെ വീണ് ഗുരുതര പരിക്കുപറ്റി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് കാസര്‍കോട് ഗ്രീന്‍ സൈബര്‍ ടീം സ്വരൂപിച്ച ധനസഹായം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ലീഗ് വാര്‍ഡ് വൈസ് പ്രസിഡന്റ് ഷരീഫ് മല്ലത്ത്, യൂത്ത് ലീഗ് സെക്രട്ടറി കുഞ്ഞി മല്ലം എന്നിവര്‍ക്ക് കൈമാറി. അജ്മല്‍ തളങ്കര, ആസിഫ് ഒറവങ്കര, ജീലാനി കല്ലങ്കൈ, പൈച്ചു ചെര്‍ക്കള, ഖലീല്‍ കുളിക്കുന്ന്, ഫിറോസ് അട്ക്കത്ത് ബയല്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment