കോവിഡ് ഭീതിയില്‍ ലോകം: രോഗബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു
വാഷിംങ്ടണ്‍: (www.kvartha.com 17.08.2020) ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍. വേള്‍ഡോ മീറ്റര്‍ കണക്കുപ്രകാരം 58 എട്ടായിരത്തില്‍ അധികം പേര്‍ക്കാണ് ദിവസേന രോഗം ബാധിക്കുന്നത്.
അമേരിക്കയില്‍ 35 അയ്യായിരത്തില്‍ അധികം പേരാണ് ഓരോ ദിവസവും രോഗികളാകുന്നത്. ബ്രസീലില്‍ ഇത് ഇരുപത്തി രണ്ടായിരമാണ്. ബ്രസീലും, മെക്‌സിക്കോയുമാണ് അഞ്ചൂറിന് മുകളില്‍ ഓരോ ദിവസവും കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റുരാജ്യങ്ങള്‍. അതേസമയം രാജ്യത്തെ കോവിഡ് മരണം അര ലക്ഷം കടന്നു.
Keywords: Washington, News, World, Covid-19, Health, Trending, Patient, Death, Covid positive case in the world has crossed two crore
Powered by Info News For You

Comments
Post a Comment