ഓണക്കിറ്റിലെ ഉത്പന്നങ്ങളുടെ തൂക്കകുറവ്; വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍
തിരുവനന്തപുരം: (https://ift.tt/31fuMM1) സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഉത്പന്നങ്ങളുടെ തൂക്കകുറവ് വിജിലന്‍സ് കണ്ടെത്തിയ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങള്‍ അടങ്ങിയ 500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. 13 നാണ് വിതരണം തുടങ്ങിയത്. എന്നാല്‍ 500 രൂപയ്ക്കുള്ള വസ്തുക്കള്‍ കിറ്റില്‍ ഇല്ലെന്ന് വ്യാപകമായി പരാതിയുയര്‍ന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നുമാണ് കണ്ടെത്തല്‍. വിജിലന്‍സ് നടത്തിയ ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍ എന്ന മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍. പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലുമാണ് വിജിലന്‍സ് വ്യാഴാഴ്ച പരിശോധന നടത്തിയത്.
മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലും 58 പാക്കിങ് സെന്ററുകളിലുമാണ് ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് നടത്തിയത്. പരാതികള്‍ എല്ലാം ശരിവയ്ക്കുന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍.
Powered by Info News For You

Comments
Post a Comment