മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി അമ്മയുടെ ആത്മഹത്യാശ്രമം; ഇളയകുട്ടി മരിച്ചു; യുവതിയും മൂത്ത കുട്ടിയും ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍: (www.kvartha.com 30.08.2020) കണ്ണൂര്‍ പയ്യാവൂരില്‍ മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തില്‍ ഇളയകുട്ടി മരിച്ചു. യുവതിയും മൂത്ത കുട്ടിയും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍.
ഇളയ കുട്ടി അന്‍സീലയാ(രണ്ടര വയസ്) ണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. യുവതിയും മൂത്ത കുട്ടിയും (13) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Powered by Info News For You

ആഗസ്ത് 27ന് രാത്രിയാണ് സംഭവം നടക്കുന്നത്. പിറ്റേന്ന് രാവിലെ ഇളയകുട്ടി അന്‍സീല അബോധാവസ്ഥയില്‍ ആയതോടെ അമ്മ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ച് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവ് അനീഷ് വിദേശത്താണ്.
പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ കട ഉടമയായ സ്വപ്ന വീട് വാങ്ങാനും, സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Keywords: Mother poisons kids, commits suicide attempt, Kannur, News, Local News, Hospital, Treatment, Suicide Attempt, Dead, Kerala.
Powered by Info News For You

Comments
Post a Comment