സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: ചികിത്സയിലായിരുന്ന ആലുവ സ്വദേശി മരിച്ചു
കൊച്ചി: (www.kvartha.com 02.08.2020) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ സ്വദേശി ഗോപി (70) ആണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച ഗോപി രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
നേരത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ്. ലോട്ടറി വില്‍പ്പനക്കാരന്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ രോഗഉറവിടം വിക്തമല്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 81 ആയി.
Keywords: Kochi, News, Kerala, COVID-19, Death, Treatment, Medical College, One more covid death in Kerala today.
Powered by Info News For You

Comments
Post a Comment