കാബൂളിലെ ഗുരുദ്വാര ആക്രമണം; ചാവേറായത് കാസർകോട്ടുകാരനല്ല അഫ്‌ഗാനിയെന്ന് ഡി എൻ എ റിപ്പോർട്ട്

കാബൂൾ: (www.kasargodvartha.com 13.08.2020) അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയിൽ നടന്ന ചാവേർ ആക്രമണത്തിൽ ചാവേറായത് കാസർകോട്ടുകാരനല്ലെന്ന് ഡി എൻ എ  റിപ്പോർട്ട്. ആക്രമണം നടത്തിയത് അഫ്‌ഗാനി തന്നെയാണെന്ന് ദി പ്രിൻറ് റിപ്പോർട്ട് ചെയ്തു. 

അതേസമയം ഇവിടെ ചാവേറായി മരിച്ചത് കാസർകോട്ടുകാരനായ ഡോക്ടർ ഇജാസാണെന്ന് പ്രമുഖ ഇംഗ്ലീഷ് ചാനലുകളടക്കം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര ഇന്റലിജൻസ് വകുപ്പിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ  അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഡി എൻ എ പരിശോധനയിൽ ചാവേറായി മരിച്ചത് അഫ്ഗാൻകാരനായ  മുഹമ്മദ് മുഹ്സിന്‍ എന്ന അബു ഖാലിദ് അല്‍ഹിന്ദി (21) ആണെന്നാണ് തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അഫ്ഗാൻ ഗവണ്മെന്റ് എൻ ഐ എയ്ക്ക് നൽകിയതായി പുതിയ റിപോർട്ടുകൾ പറയുന്നു. 

Kerala, News, World, Afghanisthan, Gurudwara, Bomb Attack, Afghani Native, Kasargod, Doctor, DNA report, DNA test shows Kabul Gurdwara bomber was Afghan, not Keralite.


മാർച്ച് 25 ന് പ്രാർത്ഥന നടക്കുന്നതിനിടെ ഗുരുദ്വാരയിൽ ചാവേറാക്രമണം നടക്കുകയായിരുന്നു. രണ്ടു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഫ്‌ഗാനിലെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ഖോറസാൻ ആണ് ആക്രമണത്തിന് പിന്നെലെന്നാണ് അഫ്‌ഗാൻ സർക്കാർ പറയുന്നത്.  

ALSO READ: അഫ്‌ഗാനിസ്ഥാൻ ജയിലിൽ ഭീകര ആക്രമണത്തിന് നേതൃത്വം നൽകി കൊല്ലപ്പെട്ടത് കാസർകോട് സ്വദേശിയെന്ന് റിപ്പോർട്ട്

Keywords: Kerala, News, World, Afghanisthan, Gurudwara, Bomb Attack, Afghani Native, Kasargod, Doctor, DNA report, DNA test shows Kabul Gurdwara bomber was Afghan, not Keralite.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?