മനുഷ്യത്യമേ ലജ്ജിക്കൂ... ബൈക്കപകടത്തില്‍ മരിച്ചയാളുടെ ഫോണ്‍ അടിച്ചുമാറ്റി പണയം വെച്ച് പണം തട്ടിയയാളെ പോലിസ് തിരയുന്നു

തളിപ്പറമ്പ്: (https://ift.tt/3gvAbUF) അപകട മരണം ആര്‍ക്കും എപ്പോഴും സംഭവിക്കാം എന്നാല്‍ അതൊരു അവസരമാക്കിയെടുത്താലോ... മനുഷ്യത്വം മരവിച്ച ആരെയും ഞെട്ടിക്കുന്ന ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്. ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ  വില കൂടിയ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത ക്രൂരതയാണ് അരങ്ങേറിയത്.
Phone Robbered of the person who died in the bike accident

വില കൂടിയ ഫോണ്‍ തട്ടിയെടുത്തയാള്‍ അപകടത്തില്‍ മരിച്ചത് തന്റെ ബന്ധുവാണെന്നും നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനും ആശുപത്രി ബില്ലടക്കാനും പണമില്ലെന്നു പറഞ്ഞുമാണ് ആശുപത്രിയില്‍ കിടത്തി ചികിത്സയിലായിരുന്ന മറ്റൊരുരോഗിക്ക് മൊബൈല്‍ പണയം വെച്ച് പണം തട്ടിയത്.

4000 രൂപക്ക് ഫോണ്‍  പണയംവച്ച് മുങ്ങിയയാള്‍ പിന്നീട് ആ വഴി വന്നേയില്ല. മരിച്ച യുവാവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് പോലിസ് ഫോണ്‍ തേടി അന്വേഷണമാരംഭിച്ചത്. തുടര്‍ന്നാണ് തട്ടിപ്പു പുറത്താവുന്നത്. ഇതോടെ തട്ടിപ്പുകാരനെ തേടി പോലിസ് അന്വേഷണം തുടങ്ങി. ഇതേ തുടര്‍ന്ന്
തട്ടിപ്പുകാരന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യമാണ് പോലീസിന് ലഭിച്ചത്.
 കെഎസ്ടിപി റോഡില്‍ കാട്ടിലെപള്ളിക്ക് സമീപത്തുണ്ടായ അപകടത്തില്‍ മരിച്ച നീലേശ്വരത്തെ കെ വി മിഥുന്റെഫോണാണ് ആശുപത്രിയില്‍ നിന്ന് കൈക്കലാക്കിയശേഷം അതേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗിയുടെ കുടുംബത്തിന് 4000 രൂപക്ക് പണയംവച്ച് മോഷ്ടാവ് 
മുങ്ങിയത്. ആശുപത്രിയില്‍ സിസിടിവി ഇല്ലാത്തത് കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയായെങ്കിലും റോഡരികിലെ സ്ഥാപനത്തിന്റെ സിസിടിവിയിലാണ് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചത്.
ആശുപത്രി ഗേറ്റിനുപുറത്ത് ഏറെനേരം മറ്റൊരാളോട് സംസാരിക്കുന്ന ദൃശ്യമാണിത്. നീല നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം. ഇയാള്‍സ്‌കൂട്ടറിന്റെ പിറകിലിരുന്ന് പാളിയത്തുവളപ്പുവരെ എത്തിയതായും പോലീസ് തിരിച്ചറിഞ്ഞു. വളപട്ടണം എസ്‌ഐ പി പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത് മിഥുന്റെ മരണത്തിനിടയാക്കിയ ലോറി ഇടിച്ച് പരിക്കേറ്റ ക്ഷീരസംഘം ജീവനക്കാരന്റെ ബൈക്കിലെ ബാഗില്‍ സൂക്ഷിച്ച പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നിലും ഇയാള്‍ തന്നെയാണെന്ന് പോലിസ് സംശയിക്കുന്നു.


Keywords: Taliparamba, Kannur, News, Robbery, Death, Police, Bike Accident, Kerala,  Phone Robbered of the person who died in the bike accident
 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?