ഫെയ്‌സ്ബുക്കിലെ രാഷ്ട്രീയ പരസ്യം; ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ബിജെപി

ന്യൂഡെല്‍ഹി: (https://ift.tt/31uxLjU) രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം മുടക്കിയതില്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപി. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ് 24 വരെയുള്ള കണക്കനുസരിച്ച് 18 മാസത്തിനിടെ 4.61 കോടി രൂപാണ് ബിജെപി ഫെയ്‌സ്ബുക്കില്‍ പരസ്യത്തിനായി മുടക്കിയത്. അതേസമയം ഈ കാലയളവില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഫെയ്‌സ്ബുക്ക് പരസ്യത്തിനായി ചിലഴിച്ചത് 1.84 കോടി രൂപയാണ്. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

New, National, New Delhi, Facebook, Technology, Business, Finance, Social Media, BJP, Advertisement, BJP tops in political advertisements spend on Facebook India

പരസ്യത്തിനായി കാശ് ചെലവഴിച്ച ആദ്യ പത്തില്‍ നാലും ബിജെപിയുമായി ബന്ധമുള്ളതാണ്. ഇവര്‍ നല്‍കിയിരിക്കുന്നത് ഡെല്‍ഹിയില്‍ ബിജെപിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ അഡ്രസ്സാണ്.

മൈ ഫസ്റ്റ് വോട്ട് ഫോര്‍മോദി എന്ന പേജ് 1.39 കോടി രൂപയാണ് ചെലവഴിച്ചത്. ഭാരത് കെ മന്‍ കി ബാത്ത്-2.24 കോടി, നാഷന്‍ വിത്ത് നമോ-1.28 കോടി, ബിജെപി നേതാവ് ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 65 ലക്ഷം എന്നിങ്ങനെ പോകുന്നു ഫെയ്‌സ്ബുക്കില്‍ പരസ്യത്തിനായി പണം ഏറ്റവും അധികം ചെലവഴിച്ച രാഷ്ട്രീയ പേജുകളുടെ വിശദാംശങ്ങള്‍. ഇവയെല്ലാം കൂടി കണക്കാക്കുമ്പോള്‍ 10.17 കോടി രൂപയാണ് ഫെയ്‌സ്ബുക്കില്‍ പരസ്യത്തിനായി ബിജെപി കേന്ദ്രങ്ങള്‍ ചെലവാക്കിയ തുക.

ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനായി ചെലവഴിച്ച ആദ്യ പത്തില്‍ ആംആദ്മി പാര്‍ട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആംആദ്മി ഫെയ്‌സ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 86.43 ലക്ഷം രൂപയാണ് ഫ്‌ളിപ്കാര്‍ട്ട് പരസ്യത്തിനായി എഫ്ബിയില്‍ ഈ കാലയളവില്‍ ചെലവഴിച്ചത്.

Keywords: New, National, New Delhi, Facebook, Technology, Business, Finance, Social Media, BJP, Advertisement, BJP tops in political advertisements spend on Facebook India

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?