ഈ പള്ളിയില്‍ ഇപ്പോഴും തളിര്‍ക്കാറുണ്ട് മുന്തിരിവള്ളികള്‍

കണ്ണൂര്‍: (https://ift.tt/3lfs3dx) കണ്ണൂരിലെ ഇസ്ലാമിക ചരിത്രത്തിനൊപ്പം വളര്‍ന്നതാണ്  ഈ മുന്തിരിവള്ളികള്‍. വളപട്ടണത്തിന്റെ പോയകാലവഴികളില്‍ മുന്തിരിയുടെ തണലും മധരവുമുണ്ട്.  ഇസ്ലാമിക പ്രചരണത്തിനായി വളപട്ടണത്ത് എത്തിയ സൂഫിവര്യനായ ശൈഖ് അബ്്ദു റഹീമ്ബ്നു മൊയ്തീന്‍ ഹാജി( അഹ്മദ് ജാമി അ) അന്ത്യവിശ്രമം കൊള്ളുന്ന വളപട്ടണത്തെ തെക്യാവ് എന്നറിയപ്പെടുന്ന മുന്തിരിപ്പള്ളിയുടെ മുന്‍വശത്താണ് ഇപ്പോഴും മുന്തിരിവള്ളികള്‍ വാടാതെ പച്ചപ്പോടെ  തളിര്‍ത്തുകിടക്കുന്നത്.


അഹ്മദ് ജാമിഅ ചെന്നൈയിലെ കായല്‍ പട്ടണത്തു നിന്നും കൊണ്ടുവന്നു നട്ടുപിടിപ്പിച്ചതാണ് ഈ മുന്തിരിവള്ളികള്‍. വളപട്ടണം ജുമാ മസ്ജിദിനു മുന്‍വശം പള്ളി നിര്‍മിച്ചതും ഇദ്ദേഹം തന്നെയാണ്. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ അന്തരിച്ച ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം ബ്രിട്ടിഷുകാര്‍ ഒരു പെട്ടിലാക്കി വളപട്ടണത്ത് എത്തിക്കുകയും വന്‍'ജനാവലിയുടെ വരവേല്‍പ്പോടെ ഈപള്ളിയില്‍ കബറടക്കുകയും ചെയ്തുവെന്നാണ് ചരിത്രം. അദ്ദേഹം തന്നെ ഒപ്പിട്ടു സാക്ഷ്യപ്പെടുത്തിയ റാത്തീബ് ഇപ്പോഴും നടന്നുവരുന്നുണ്ട്. അഹ്മദ് ജാമി അയുടെ പരമ്പരയില്‍പ്പെട്ട മക്കളും മരുമക്കളും വളപട്ടണം മുന്തിരിപ്പള്ളിയില്‍ നടക്കാറുള്ള ആണ്ടു നേര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി തമിഴ്നാട്ടില്‍ നിന്നും ഇപ്പോഴും എത്താറുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.


Keywords: News, Kerala, Kannur, Masjid, Vines, Islamic,  The vines still sprout in the Masjid
 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?