വലയിൽ കുരുങ്ങിയ കടലാമകളെ മത്സ്യതൊഴിലാളികൾ മോചിപ്പിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.08.2020) വലയിൽ കുരുങ്ങി മാസങ്ങളായി രക്ഷപ്പെടാനാകാതെ കടലിലെ ഓളങ്ങളിൽ ദിവസങ്ങൾ തള്ളി നീക്കി കൈകാലറ്റ കടലാമകൾക്ക് രക്ഷകരായി മത്സ്യതൊഴിലാളികൾ. അജാനൂർ ചിത്താരി അഴിമുഖത്ത് വ്യാഴാഴ്ച രാവിലെ പതിവുപോലെ വീശു വലയെറിയാൻ പോയ രാമചന്ദ്രനും അജയനുമാണ് വലയിൽ കുരുങ്ങിയ രണ്ടു കടലാമകളെ കണ്ടത്.
ഇരുവരും ആമകളെ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും അഴിയുടെ ഭാഗത്ത് ശക്തമായ ഒഴുക്കു കാരണം സാധിച്ചില്ല. ഇവർ നൽകിയ വിവരത്തെ തുടർന്നു പ്രദേശവാസികളായ പ്രശാന്തൻ, ശശി, സത്യൻ, സതീശൻ, പ്രമോദ് എന്നിവർ ചേർന്ന് കടലാമകളെ കരയിലേക്കു കയറ്റി. വലയറുത്തുമാറ്റി മോചിപ്പിച്ചു. അൽപ്പമകലെ ചിത്താരി പുഴയോടു ചേർന്ന് രണ്ടു കാലറ്റ കടലാമയെയും ഒരു കാലിനു പരിക്കേറ്റ മറ്റൊരു ആമയെയും കണ്ടു. ഉടൻ ഇതിനെയും കരക്കെത്തിച്ചു.തുടർന്നു ഈ കടലാമകളെയെല്ലാം നീലേശ്വരം തൈക്കടപ്പുറത്തെ നൈതൽ കടലാമാസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
Keywords: Kerala, Kanhangad, News, turtle, Sea, Net, Fishermen, Released, Ajanoor, Chithari, Fishermen releases turtles trapped in the net.< !- START disable copy paste -->
Powered by Info News For You
Comments
Post a Comment