രാജ്യസഭ ഉപതെരഞ്ഞെടുപ്പ്: എം വി ശ്രേയാംസ് കുമാറും ലാല്‍ വര്‍ഗീസ് കല്‍പകവാടിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 13.08.2020) രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പത്രിക സമര്‍പ്പണം. റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി മുമ്പാകെ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പിച്ചത്.

മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കൃഷ്ണന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സി ദിവാകരന്‍ എംഎല്‍എ എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പണവേളയില്‍ ഒപ്പമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം പ്രതി പക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി ജോസഫ് എംഎല്‍എ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
 
Thiruvananthapuram, Kerala, News, By-election, UDF, LDF, MV Sreyamskumar, Lal Varghese Kalpakavadi, Nomination, Rajya Sabha by election: MV Sreyamskumar and Lal Varghese Kalpakavadi submit nomination

Keywords: Thiruvananthapuram, Kerala, News, By-election, UDF, LDF, MV Sreyamskumar, Lal Varghese Kalpakavadi, Nomination, Rajya Sabha by election: MV Sreyamskumar and Lal Varghese Kalpakavadi submit nomination


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?