രാജ്യത്ത് കോവിഡ് വ്യാപനം തീവ്രം: തുടര്‍ച്ചയായ ആറാം ദിവസവും അരലക്ഷത്തിലധികം രോഗബാധിതര്‍
ന്യൂഡെല്‍ഹി: (www.kvartha.com 04.08.2020) രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 18,55,745 ആയി. 803 മരണങ്ങള്‍ കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് മരണം 38,938 ആയി. 2.11 ശതമാനമാണ് ഇതനുസരിച്ച് രാജ്യത്തെ മരണ നിരക്ക്.
ആകെ രോഗബാധിതരുടെ 65.77 ശതമാനവും രോഗമുക്തരായെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 12,30,509 പേര്‍ രോഗമുക്തരായി നിലവില്‍ ചികിത്സയിലുള്ളത് 5,86,298 പേരാണ്. രണ്ട് കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചു.
Keywords: National, News, New Delhi, Covid 19, Trending, Health, Treatment, Health Ministry, Covid 19 new cases in India in last 24 hours
Powered by Info News For You

Comments
Post a Comment