കര്‍ണാടക- കേരള അതിര്‍ത്തിയിലെ യാത്രാ ദുരിതം: യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി


ബദിയടുക്ക: (www.evisionnews.co) കര്‍ണ്ണാടക കേരള അതിര്‍ത്തിയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി ബദിയടുക്ക വില്ലേജ് ഓഫീസിനു മുന്നില്‍ യുഡിഎഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. കര്‍ണ്ണാടക അതിര്‍ത്തി തുറന്നപ്പോള്‍ കേരള ഗവണ്‍മെന്റും ജില്ലാ ഭരണ കുടവും കാണിക്കുന്ന ക്രൂരമായ നിസംഗതയില്‍ ജോലിക്കും വ്യാപാര ആവശ്യത്തിനും ചികിത്സക്കും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി പോകുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. 

സാറട്ക്ക, സ്വര്‍ഗ്ഗ, പിലിക്കുടല്‍, കായാര്‍ പദവ്, കൊറ്റിയാടി എന്നിവിടങ്ങളില്‍ അതിര്‍ത്തികള്‍ അടിയന്തിരമായി തുറന്ന് കൊടുക്കണമെന്ന് അവശ്യപ്പെട്ട് കൊണ്ടാണ് ബദിയടുക്ക, മുള്ളേരിയ, കിന്നിംങ്കാര്‍, മാര്‍പ്പനടുക്ക, പെര്‍ള, ദേലംപാടി എന്നീ കേന്ദ്രങ്ങളില്‍ സമരം നടത്തുന്നത്. നാരായണന്‍ നീര്‍ച്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ബാദ്രുദ്ധീന്‍ താസിം, പിജി ചന്ദ്രഹാസ റൈ, അബ്ദുല്ല ചാലക്കര, ഷാഫി ഗോളിയടുക്ക, ജഗന്നാഥ റൈ, ഷാഫി ബദിയടുക്ക, റഫീക്ക് കോളാരി, ഷരീഫ് പാടലടുക്ക സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?