കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായകൻ മരിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.08.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായകൻ മരിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയിലെ പി വിജയകുമാര്‍ (55) ആണ് മരിച്ചത്. ചാത്തുക്കുട്ടി നമ്പ്യാരുടെയും പി നാരായണിയുടെയും മകനാണ്.
കോവിഡ് ബാധയെത്തുടർന്ന് ദിവസങ്ങളായി പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലുമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

വർഷങ്ങൾക്ക് മുമ്പ് ഇയാളുടെ വൃക്ക മാറ്റിവച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ഹൃദയാഘാദമുണ്ടാവുകയും ആരോഗ്യ നില കൂടുതൽ വഷളാവുകയുമായിരുന്നു. വിജയന്റെ കുടുംബത്തിലെ മറ്റു മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഭാര്യ: കെ ശ്രീദേവി. മക്കള്‍: കെ വിദ്യ, കെ വീണ.
മരുമക്കള്‍: വിവേക്, സുബിന്‍.
Keywords: Kerala, News, Kasargod, Trikkaruppur, Kanhangad, COVID, Death, Corona, Virus, Singer, Treatment, Medical College, Pariyaram, Singer, who was under treatment for COVID has died.
Powered by Info News For You
Comments
Post a Comment