റാണിയെ വെട്ടിനിരത്തി രാജാവ്: കോവിഡിനെ തുരത്താന്‍ പോലിസിറങ്ങുമ്പോള്‍

(https://ift.tt/31oDreh) കണ്ണൂര്‍ കൃത്യമായ ടൈമിങ്ങോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നീക്കം ചിറകരിഞ്ഞത് കേരളത്തിന്റെ കോവിഡ് അതിജീവന പ്രതിരോധ പോരാട്ടത്തിന്റെതുകൂടിയാണ് '
കോവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ നാം കാണിച്ച ജാഗ്രത പിന്നീട് നഷ്ടമായെന്നു പറയുന്ന മുഖ്യമന്ത്രി ബി ബി സിയും വാഷിങ്ടണ്‍ പോസ്റ്റിന്റെയും പരാമര്‍ശത്തിനിടയാക്കിയ കേരള മോഡല്‍. ആരോഗ്യരംഗത്തെ തന്നെയാണ് ചുരുട്ടിക്കുട്ടി തട്ടിന്‍പുറത്ത് വെച്ചത്.
 എന്നാല്‍ വെടക്കാക്കി തനിക്കാക്കുയെന്ന നാട്ടിന്‍ പുറത്തെ ശൈലിയോടെ തുടക്കത്തില്‍ ചിട്ടയോടെ നടത്തിയ കോവിഡ് പ്രതിരോധങ്ങളെ മുന്‍പില്‍ നിന്നും നയിച്ച ആരോഗ്യ മന്ത്രിയില്‍ നിന്നും മുഖ്യമന്ത്രി പിടിച്ചു വാങ്ങിയ മൈക്ക് വെറും സ്ഥിതി വിവരകണക്കുകള്‍ വിളമ്പാനുള്ളതായി മാത്രം ചുരുങ്ങിപ്പോവുകയായിരുന്നു'
ഇതോടെ നിപ്പ പ്രതിരോധത്തില്‍ മന്ത്രി കെ.കെ ശൈലജ കാണിച്ച അനതി സാധാരണമായ പ്രവര്‍ത്തന മികവ്  കോവിഡ് പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ സാന്നിധ്യം പോലെ ഇടതു മൂലയിലേക്ക് ഒതുക്കപ്പെടുകയും ചെയ്തു.

ആരോഗ്യ പ്രവര്‍ത്തകരെ കടക്കു പുറത്ത് :

പൊലിസിനെ കൊണ്ടു കോവിഡ് പ്രതിരോധത്തിനിറങ്ങുന്ന അപൂര്‍വ്വമായ ഒരു പ്രദേശമായി കേരളം മാറുമ്പോള്‍ നാം ഇത്രനാള്‍ കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യമേഖലയെ സര്‍ക്കാര്‍ തന്നെ പിന്‍നിരയില്‍ നിര്‍ത്തുകയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
.നേരത്തെയുണ്ടായിരുന്ന പൊലിസ് സാന്നിധ്യത്തെക്കാള്‍ കൂടുതല്‍ ഉണ്ടായാല്‍ കോവിഡ് കുറയുമെന്ന പഴഞ്ചന്‍ തിയറി തന്നെയാണ് ഇവിടെയും പരീക്ഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ഹോട്ട്‌സ്‌പോട്ടായ ധാരാവിയില്‍ രോഗ നിയന്ത്രണം സാധ്യമായത് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ മികവില്‍ മാത്രം തന്നെയാണ്. ഇതു കാണാതെയാണ് പഴി പറച്ചില്‍ '

ഉറയിലിടാത്ത പെരുന്തച്ഛന്റെ ഉളി

പണിയില്‍ പെരുന്തച്ഛനെക്കാള്‍ മികവ് കാണിക്കുന്നത് സ്വന്തം മകനായിരുന്നാലും എപ്പോള്‍ വേണമെങ്കിലും ഒരു ഉളി പാഞ്ഞു ചെന്നേക്കാം. കോവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പരാജയമാണെന്ന വിലയിരുത്തലില്‍ ഒരു പെരുന്തച്ഛന്‍ കോംപ്‌ളക്‌സിന്റെ സ്‌മെല്ലടിക്കുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയുമോ... മടിയില്‍ കനമില്ലെന്ന് പലവട്ടം പറയുകയും പല അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യുന്ന മുഖ്യമന്ത്രിയില്‍ സ്വന്തം അണികള്‍ക്കു പോലും അവിശ്വാസം തുടങ്ങിയിട്ട് നാളുകളേറെയായി. ഈ മുഖ്യനെപ്പേറി അടുത്ത തെരഞ്ഞെടുപ്പ് നേരിട്ടാല്‍. പൊടിപോലുമുണ്ടാവില്ലെന്ന്  കേന്ദ്ര കമ്മിറ്റിയിലെ തല മുത്ത സഖാവിന് മുതല്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു പോലും അടക്കം പറയുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കണ്ണൂരിലെ പാതയോരങ്ങളില്‍ ഉയര്‍ന്നു വരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലെ ചിത്രം ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെതാണ്. കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി വരാന്‍ പോകുന്നുവെന്ന പ്രചാരണം പൊതു സമൂഹത്തില്‍ സോഷ്യല്‍ മീഡിയയിലും ശക്തമാണ്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സമാനമായി കെ.കെ ശൈലജയും ഒരു ബിംബമായി മാറുന്നുവെന്ന ഭീതി ഇതോടെയുണ്ടായി. ഈ കാരണവും 
ആരോഗ്യ വകുപ്പിനെ ഇകഴ്ത്തുന്നതിലുണ്ടാകാമെന്ന വിലയിലിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. എന്തു തന്നെയായാലും അടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.എം പുറത്തിറക്കുന്ന കാര്‍ഡ് റാണിയുടെതോ അതോ രാജാവിന്റെതോ എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്.


Keywords: Article, Kerala, Police, K K Shailaja, Pinarayi Vijayan, King beheads the Queen
 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?