ഇടുക്കിയില്‍ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഇടുക്കി: (www.kvartha.com 12.08.2020) ഇടുക്കി മറയൂര്‍ ചെണ്ടുവര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ പളനി (50) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. 

ബന്ധുവിന്റെ വീട്ടില്‍ നിന്ന് കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിലുണ്ടായിരുന്ന കാട്ടാന പളനിയെ തുമ്പി കൈയിലെടുത്ത് എറിയുകയായിരുന്നു. പളനിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെയിട്ടുണ്ട്.

Idukki, News, Kerala, Killed, Elephant attack, Wild elephants, Man killed in wild elephant attack in Idukki

Keywords: Idukki, News, Kerala, Killed, Elephant attack, Wild elephants, Man killed in wild elephant attack in Idukki


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?