മുൻ ദേശീയ കബഡി താരം പുഴയിൽ വീണ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 20.08.2020) മുൻ ദേശീയ കബഡി താരം പുഴയിൽ വീണ് മരിച്ചു. കൊയാമ്പുറത്തെ വി മനോഹരൻ (58) ആണ് മരിച്ചത്. വളർത്തു നായയെ പുഴയിൽ കുളിപ്പിക്കുമ്പോൾ അപസ്മാരം മുലം വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു.


1984 ൽ ആലപ്പുഴയിൽ വെച്ച് നടന്ന ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റ ക്യപ്റ്റനായിരുന്നു. 1985 ൽ ഗോവയിൽ വെച്ച് നടന്ന 33 മാത് നാഷണൽ കബഡി ചാമ്പ്യൻഷിപ്പിലും 1987 ൽ ഹൈദരബാദിൽ നടന്ന നാഷണൽ കബഡിയിലും കേരളത്തെ പ്രതിനിധികരിച്ച് കളിച്ചിട്ടുണ്ട്



1989 ൽ നാഷണൽ ഗേയിംസിലും കേരളത്തിന് വേണ്ടി ജേഴ്സിയണിഞ്ഞിട്ടുണ്ട്. കണ്ണുർ - കാസർകോട് ജില്ല റഫറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കൊയാമ്പുറത്തെ പ്രഗത്ഭ കബഡി ടീമായ സംഘം കൊയമ്പൂറത്തിലൂടെയാണ് മനോഹരൻ കബഡി കളത്തിൽ എത്തിയത്. സംഘം ക്ലബ്ബിന് വേണ്ടി നിരവധി മൽസരങ്ങളിൽ കപ്പ് നേടിയിട്ടുണ്ട്. കാസർകോട് ജില്ലാ ശരീര സൗന്ദര്യമൽസരത്തിൽ 'മിസ്റ്റർ കാസർകോട്' ആയി തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥന തലത്തിലും മത്സരിച്ചിട്ടുണ്ട്.



ഭാര്യ: റീന.  മക്കൾ: റീമ, റജിന, ജോത്യഷ്,
മരുമക്കൾ സുധീഷ് കോഴിക്കോട്, സന്തോഷ് ഉദുമ, 
സഹോദരങ്ങൾ: മാധവൻ, ഭാരതി, പരേതയായ യശോദ.

Keywords: Kerala, News, Kasargod, Neeleshwaram, Kabaddi, Player, Former, River, Fallen, Dies, Mr. Kasargod, National,  Former National Kabaddi player dies after falling into the river.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?