മലയാളികളടങ്ങുന്ന മൂന്നംഗ സംഘം മംഗളൂരുവില്‍ ഒന്നേ മുക്കാല്‍ ക്വിന്റല്‍ കഞ്ചാവുമായി വാന്‍ സഹിതം പിടിയില്‍; എസ്‌കോര്‍ട്ട് പോയ കാറും കസ്റ്റഡിയില്‍

മംഗലാപുരം: (www.kasargodvartha.com 12.08.2020) മലയാളികളടങ്ങുന്ന മൂന്നംഗ സംഘം മംഗളൂരുവില്‍ ഒന്നേ മുക്കാല്‍ ക്വിന്റല്‍ കഞ്ചാവുമായി വാന്‍ സഹിതം പിടിയിലായി. മഞ്ചേശ്വരം ഹൊസങ്കടി മീഞ്ച ദുര്‍മക്കാട് ഇബ്രാഹിം എന്ന അര്‍ഷാദ് (26), മജീര്‍ പള്ളയിലെ മുഹമ്മദ് ഷഫീഖ് (31), ബണ്ട്വാള്‍ കന്യാന മടകുഞ്ചേയില്‍ കലന്തര്‍ ഷാഫി (26) എന്നിവരാണ് പിടിയിലായത്.

Malayalees arrested in Mangaluru with Ganja


ബണ്ട്വാള്‍ പാട്ര കോടിയില്‍ പുത്തൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ വലയിലാക്കിയത്. പിടിച്ചെടുത്ത കഞ്ചാവിന് മാര്‍ക്കറ്റില്‍ 18 ലക്ഷത്തോളം വില വരും. കഞ്ചാവ് കടത്താനുപയോഗിച്ച പിക്കപ്പ് വാനും എസ്‌കോര്‍ട്ട് പോയ കാറും പിടിച്ചെടുത്തു. പുത്തൂര്‍ റൂറല്‍ സിഐയാണ് കഞ്ചാവ് വേട്ട നടത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് സൂചിപ്പിച്ചു.


Keywords: Mangalore, Malayalees, Kasaragod, Kerala, Arrest, Ganja, Seized, 3 including Malayalees arrested in Mangaluru with Ganja



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?