യുവാവ് കുത്തേറ്റ് മരിച്ചു; അക്രമത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്

മഞ്ചേശ്വരം: (www.kasargodvartha.com 27.08.2020) അക്രമത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. മഞ്ചേശ്വരം മിയാപദവിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ബേരിക്കയിലെ ചന്ദ്രഹാസ-പുഷ്പലത എന്നിവരുടെ മകൻ അണ്ണു എന്ന കൃപാകര (28) ആണ് മരിച്ചത്. 

Kerala, News, Kasaragod, Manjeshwaram, Youth, Stabbed, Death, Injured, Hospital, Treatment, Police, Case, Investigation, Young man stabbed to death; two injured.

മൽപിടുത്തത്തിൽ അണ്ണുവിനു കുത്തേറ്റതായാണ് പോലീസ് പറയുന്നത്. കുത്തേറ്റ അണ്ണു കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ വച്ച് വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് മരിച്ചത്. അതേസമയം അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതേഷിനെയും വിജേഷിനെയും കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. 

Keywords: Kerala, News, Kasaragod, Manjeshwaram, Youth, Stabbed, Death, Injured, Hospital, Treatment, Police, Case, Investigation, Young man stabbed to death; two injured.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?