ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ചു വില്‍ക്കാന്‍ അധ്യാപകര്‍ ശ്രമിച്ച സംഭവം; മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്താന്‍ ജില്ലാ കലക്ടരുടെ നിര്‍ദേശം
വയനാട്: (www.kvartha.com 21.08.2020) ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ചു വില്‍ക്കാന്‍ അധ്യാപകര്‍ ശ്രമിച്ച സംഭവത്തില്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്താന്‍ ജില്ലാ കലക്ടരുടെ നിര്‍ദേശം. വയനാട് ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചകഞ്ഞിക്കായി നല്‍കുന്ന അരിവിതരണം പരിശോധിക്കാനാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. മാനന്തവാടി കല്ലോടി സെന്റ് ജോസഫ് സ്‌കൂളിലാണ് അധ്യാപകരുടെ നേതൃത്വത്തില്‍ അരിമറിച്ച് വില്‍ക്കാന്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്നാണ് പരിശോധനക്ക് നിര്‍ദേശം നല്‍കിയത്.
അരിമറിച്ച് വിറ്റ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. കല്ലോടി സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉച്ചകഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിനോടാണ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടിരിക്കുന്നത്.
അതിനിടെ അരിവിറ്റതുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകനെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിഡിഇ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. ഗുരുതര വീഴ്ച ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായെന്ന എഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടത്. പ്രധാന അധ്യാപകന്‍ സാബു പി ജോണ്‍, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം.
Keywords: Wayanad, News, Kerala, Students, Teachers, School, District collector, Teachers tried to sell mid day meal rice in Wayanad
Powered by Info News For You

Comments
Post a Comment