പച്ചകുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഗുണ്ടാനേതാവിനെ മുന്‍ സഹായി ആക്രമിച്ച് കൊന്നു

പൂനെ: (www.kvartha.com 11.08.2020) പച്ചകുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഗുണ്ടാനേതാവിനെ മുന്‍ സഹായി ആക്രമിച്ച് കൊന്നു. അലണ്ടിയിലെ മാര്‍ക്കല്‍ റോഡിലെ താമസക്കാരനായ മയൂര്‍ ഹരിദാര്‍ മഡേക്ക് (26) ആണ് കൊല്ലപ്പെട്ടത്. കൈകളില്‍ ഗുണ്ടാനേതാവിന്റെ പേര് പച്ചകുത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

കവര്‍ച്ച, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആളാണ് കൊല്ലപ്പെട്ട മയൂര്‍. കേസില്‍ മുന്‍ സഹായി മങ്കേഷ് ശുക്രാചാര്യ മോര്‍ (23), റോഷന്‍ ഹരി സവ്ദത്കര്‍ (21), പ്രണേഷ് ചന്ദ്രകാന്ത് ഘോര്‍പാഡെ (22), ശുഭം ബല്‍റാം വാണി (22), വൈഭവ് തനാജി ധോര്‍ (21), അമിത് സുഭാഷ് ശേഖാപുരെ (22) എന്നിവരടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെ-സോളാപൂര്‍ റോഡില്‍ വച്ച് ഞായറാഴ്ച പൊലീസ് സംഘം പ്രതിയെ പിടികൂടി.


Keywords: Pune, News, National, Crime, Attack, Killed, Police, Arrest, Case, Gang leader, In dispute over a tattoo, former aide kills gang leader


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?