വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസർകോട്: (www.kasarogdvartha.com 31.08.2020) വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളങ്കര സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് എന്ന ചൈന റഫീഖാണ് (45) മരിച്ചത്. പി കെ അമ്മദ് ഹാജി - നഫീസ ദമ്പതികളുടെ മകനാണ്.
നിയന്ത്രണം വിട്ട കാർ റഫീഖ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ നാട്ടുകാർ ഉടൻ തന്നെ ദേർലക്കട്ടയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ കഴിയുകയായിരുന്ന റഫീഖ് തിങ്കളാഴ്ച്ച രാവിലെയോടെ മരിക്കുകയായിരുന്നു. ഫതഹ് ജുമാ മസ്ജിദ് ജോയിൻ സെക്രട്ടറിയായിരുന്നു. നേരത്തേ ദുബൈയിലും ചൈനയിലുമാണ് ദീർഘകാലം ജോലി ചെയ്തിരുന്നു.
ഭാര്യ: ഖൗലത്ത്. മക്കൾ: വഫ, ആയിഷ, ഫാത്തിമ. സഹോദരങ്ങൾ: അഷ്റഫ്, ഫിറോസ്, നസീമ, ഫൗസിയ, സാഹിമ.
Keywords: Kerala, News, Kasaragod, Accident, Car, Scooter, Injured, Death, Hospital, Treatment, Young man who was undergoing treatment for injuries in a car accident died.
Powered by Info News For You

Comments
Post a Comment